രാജമലയില്‍ രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 28; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
Top News

രാജമലയില്‍ രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 28; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

News Desk

News Desk

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ, മരണസംഖ്യ 28 ആയി. ഇനി 42 പേരെ കൂടി കണ്ടെത്താനുണ്ട്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴയായതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരം തന്നെയാണ്.

ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദര്‍ശിച്ചു. കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകര്‍ക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. മണ്ണിനടിയില്‍ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇന്ന് ദുരന്ത സ്ഥലം സന്ദര്‍ശിക്കും. രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ തിരുവനന്തപുരത്ത് നിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com