സ്വയംസഹായസംഘ കുടിശിക സർക്കാർ ഏറ്റെടുക്കും

പദ്ധതിയ്ക്കായി 6345.87 കോടി രൂപ അനുവദിച്ച് ആന്ധ്രാ സര്‍ക്കാര്‍
സ്വയംസഹായസംഘ കുടിശിക
സർക്കാർ ഏറ്റെടുക്കും

അമരാവതി: സ്വയം സഹായ സംഘങ്ങളുടെ വായ്പകളിൽ കുടുങ്ങികിടക്കുന്നവരുടെ കുടിശിക അടച്ചുതീർക്കുവാനുള്ള പദ്ധതിയുമായി ആന്ധ്രപ്രദേശ് സർക്കാർ. കുടിശികകള്‍ സർക്കാർ ഏറ്റെടുക്കുന്ന 'വൈഎസ്ആർ ആശ്ര' എന്ന പദ്ധതി സെപ്തംബർ 11 ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉദ്ഘാടനം ചെയ്യുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പദ്ധതിയ്ക്കായി 6345.87 കോടി രൂപ അനുവദിക്കും. 791257 സംഘങ്ങളിലെ വനിതാംഗങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ജീവിത-ചികിത്സ ചെലവുകൾക്ക് വേണ്ടിയാണ് ബഹുഭൂരിപക്ഷവും സ്വയം സഹായ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തിരിക്കുന്നത്.

കോവിഡ് ലോക്ക് ഡൗണിൽ നിത്യ വരുമാനം നിലച്ചു. തിരിച്ചടവ് മുടങ്ങുന്നതിന് മറ്റാരു കാരണമായി. വായ്പയെടുത്തവർക്കുമേൽ സംഘങ്ങൾ പിടിമുറുക്കി. വായ്പയെടുത്തവര്‍ കടുത്ത മാനസിക സംഘർഷത്തിലായി. ഇതെല്ലാം സർക്കാർ തിരിച്ചറിഞ്ഞതോടെയാണ് 'വൈഎസ്ആർ ആശ്ര' പദ്ധതി.

2019 ഏപ്രിൽ 11 വരെയുള്ള കുടിശിക സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പട്ടികജാതി-വർഗ-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളാണ് ഇതിൻ്റെ ഗുണഭോക്താക്കൾ. ഈ ദിശയിൽ സർക്കാരിന് 25383 കോടി രൂപ ബാധ്യതയെന്നാണ് കണക്കാക്കപ്പെട്ടത്.

അമിത പലിശയുള്ള വായ്പയ്ക്കായ് ഇനിയും സ്ത്രീകൾക്ക് സ്വയം സഹായ സംഘങ്ങളെ കാര്യമായി ആശ്രയിക്കേണ്ടിവരില്ലെന്ന സഹായമാണ് വൈഎസ്ആർ ആശ്ര പദ്ധതി ഉറപ്പാക്കുന്നത്. ഇതിനകം കുടിശിക തീർത്തവർക്ക് സർക്കാരത് തിരിച്ചു നൽകും. ഇത് സ്ത്രീകളുടെ കയ്യിൽ പണ ലഭ്യതയ്ക്ക് സഹായകരമാകും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com