പുത്തന്‍ പരിഷ്‌ക്കാരങ്ങളോടെ ഒക്ടോബര്‍ 15 മുതല്‍ കോളേജുകള്‍
Top News

പുത്തന്‍ പരിഷ്‌ക്കാരങ്ങളോടെ ഒക്ടോബര്‍ 15 മുതല്‍ കോളേജുകള്‍

ആന്ധ്രയില്‍ ഒക്ടോബര്‍ 15 മുതല്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഢി

News Desk

News Desk

അമരാവതി: ആന്ധ്രയില്‍ ഒക്ടോബര്‍ 15 മുതല്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഢി - എഎന്‍ഐ റിപ്പോര്‍ട്ട്. കോവിഡ് വ്യാപന തോത് വിലയിരുത്തി കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും രൂപം നല്‍കാന്‍ ആരോഗ്യ-വിദ്യാഭ്യാസ വിദഗ്ദ്ധരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തന്റെ നിര്‍ദ്ദേശങ്ങള്‍ ഇതിനകം മുന്നോട്ടുവച്ചിട്ടുണ്ട്.

കോവിഡു വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ചു മുതല്‍ വിദ്യാദ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 90 ശതമാനം പ്രവേശനം ഉറപ്പു വരുത്തുന്നതില്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് ഉന്നത വിദ്യാഭ്യസ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.

മൂന്ന് അല്ലെങ്കില്‍ നാലുവര്‍ഷ ബിരുദ പഠനത്തില്‍ 10 മാസം അപ്രന്റീസ്ഷിപ്പ് നടപ്പിലാക്കണം. ശേഷം ജോലിയും നൈപുണ്യവികസനവും -മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രവേശന വേളയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരമ്പരാഗത ബിരുദ കോഴ്‌സുകളായ ബിഎ, ബികോം, ബിഎസ് സി തെരഞ്ഞടുക്കാം. അതല്ലെങ്കില്‍ നാലുവര്‍ഷ ഓണേഴ്‌സ് ഡിഗ്രിക്ക് ചേരാം. ബി.ടെക്കിനൊപ്പം ഓണേഴ്‌സ് ബിരുദവും. വിശാഖപട്ടണത്തും പ്രകാശം ജില്ലയിലും യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കി. അദ്ധ്യയനാന്തരീക്ഷത്തിലെ കൃത്യതയില്ലാഴ്മ അനുവദിയ്ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.

Anweshanam
www.anweshanam.com