മുൻ ഹാന്‍റ്ലൂം 
വീവേഴ്സ്  സഹകരണ സംഘം ചെയർമാൻ്റെ വീട്ടിൽ 
വൻ സമ്പാദ്യ ശേഖരം
Top News

മുൻ ഹാന്‍റ്ലൂം വീവേഴ്സ് സഹകരണ സംഘം ചെയർമാൻ്റെ വീട്ടിൽ വൻ സമ്പാദ്യ ശേഖരം

കോടതി നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ് നടന്നത്.

News Desk

News Desk

കടപ്പ: ആന്ധ്രപ്രദേശ് മുൻ ഹാൻ്റ് ലൂം വീവേഴ്സ് സഹകരണ സംഘം ചെയർമാൻ ഗജ്ല ശ്രീനിവാസുലുവിൻ്റെ വീട്ടിൽ റെയ്ഡ് നടന്നതായി എഎൻഐ റിപ്പോർട്ട്.

കടപ്പ ജില്ല കാജിപെട്ട് പട്ടണത്തിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഒരു ദിനം നീണ്ടുനിന്ന റെയ്ഡിൽ മൂന്നു കിലോ സ്വർണം, രണ്ടു കിലോ വെളളി, ഒരു കോടിയലധികം രൂപ, വസ്തുരേഖകൾ എന്നിവ കണ്ടെടുത്തതായി സിഐഡി ഡി എസ്പി സുബ്ബരാജു പറഞ്ഞു.

തെലുങ്കുദേശം പാർട്ടി സർക്കാരിൻ്റെ വേളയിൽ സഹകരണസംഘത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്. കോടതി നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡെന്ന് ഡിഎസ്പി സുബ്ബരാജു പറഞ്ഞു.

Anweshanam
www.anweshanam.com