അമിത് ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്
Top News

അമിത് ഷായുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ് വിവരം പുറത്തുവിട്ടത്.

News Desk

News Desk

ന്യൂ ഡല്‍ഹി: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തി നേടിയതായി റിപ്പോ‍ർട്ട്. അവസാനം നടത്തിയ കോവിഡ് പരിശോധനയിൽ അമിത് ഷായുടെ ഫലം നെ​ഗറ്റീവായെന്ന വിവരം പുറത്തു വിട്ടത് ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ്.

ഒരാഴ്ച മുൻപാണ് അമിത് ഷാ കോവിഡ് പൊസീറ്റീവായത്. താനുമായി സമ്പ‍ർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ​ഡല്‍ഹി അതി‍ർത്തിയോട് ചേ‍ർന്ന് ​ഗുരു​ഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.

55-കാരനായ അമിത് ഷാ പ്രമേഹരോ​ഗി കൂടിയായതിനാൽ അദ്ദേഹത്തിന് ക‍ർശന നിരീക്ഷണമാണ് ആശുപത്രിയിൽ ഏ‍ർപ്പെടുത്തിയത്. കോവിഡ് പൊസീറ്റീവാക്കുന്നതിന് മുൻപ് അദ്ദേഹം കേന്ദ്രമന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ക‍ർശന കോവിഡ് മാനദണ്ഡം പാലിച്ചാണ് കേന്ദ്രമന്ത്രിസഭായോ​ഗം ചേ‍ർന്നതെന്നും അതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രസ‍ർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com