ബംഗാളില്‍ 200 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് അമിത് ഷാ

അസമില്‍ 40 ല്‍ 37 സീറ്റിലും ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
ബംഗാളില്‍ 200 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ബംഗാളില്‍ 200 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് അമിത് ഷാ. പശ്ചിമ ബംഗാളിലെയും അസമിലെയും പോളിംഗ് ശതമാനം വര്‍ദ്ധിച്ചിരിക്കുന്നത് ജനങ്ങളുടെ ആവേശമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ 40 ല്‍ 37 സീറ്റിലും ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട പോളിംഗ് കഴിഞ്ഞ ദിവസം നടന്നു. പശ്ചിമ ബംഗാളിലെ പോളിംഗ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണാന്‍ സാധിക്കുന്നത്. ഇത് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ സൂചനയാണ്. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളോടും നന്ദിയറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നടപടി നിയമ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com