പൗ​ര​ത്വ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കും; പശ്ചിമ ബംഗാളില്‍ ബിജെപി പ്രകടനപത്രിക

കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി തു​ക ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​ന്നി​ച്ച്‌ ന​ല്‍​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​മാ​സം 6000 രൂ​പ ന​ല്‍​കു​മെ​ന്നും പ​റ​യു​ന്നു
പൗ​ര​ത്വ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കും; പശ്ചിമ ബംഗാളില്‍ ബിജെപി പ്രകടനപത്രിക

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന​ത്ത് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ആ​ദ്യ​മ​ന്ത്രി​സ​ഭ​യി​ല്‍ ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് ബി​ജെ​പി പ​ത്രി​ക​യി​ല്‍ പ്രധാനമായും ന​ല്‍​കു​ന്ന​ത്.

മൂ​ന്നി​ലൊ​ന്ന് സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സം​വ​ര​ണം. സ്ത്രീ​ക​ള്‍​ക്ക് പൊ​തു​സം​വി​ധാ​ന​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​യാ​ത്ര തു​ട​ങ്ങി​യ സു​പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളു​മു​ണ്ട്. കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി തു​ക ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​ന്നി​ച്ച്‌ ന​ല്‍​കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​തി​മാ​സം 6000 രൂ​പ ന​ല്‍​കു​മെ​ന്നും പ​റ​യു​ന്നു.

സുവര്‍ണ ബംഗാള്‍ എന്ന സ്വപ്‌നം അടിസ്ഥാനമാക്കിയാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് പത്രിക പുറത്തിറക്കി അമിത് ഷാ പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 10000 രൂപ, രാഷ്ട്രീയ അക്രമണങ്ങളില്‍ ഇരയാകുന്നവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്. ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച ശേഷിക്കെയാണ് വലിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭയില്‍ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനമെടുക്കും. 70 വര്‍ഷത്തിലേറെയായി ഇവിടെ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കും. ഒരോ അഭയാര്‍ഥി കുടുംബത്തിനും അഞ്ച് വര്‍ഷത്തേക്ക് വര്‍ഷംതോറും 10,000 രൂപ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com