പുതിയ കരു നീക്കങ്ങളുമായി അമിത്ഷാ ;തമിഴ്നാട്ടിൽ വൻ വരവേൽപ്പ് നൽകി ബിജെപി

സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണുമെന്നാണ് വിവരം.
പുതിയ കരു നീക്കങ്ങളുമായി അമിത്ഷാ ;തമിഴ്നാട്ടിൽ വൻ വരവേൽപ്പ് നൽകി ബിജെപി

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തി. പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ നില്‍ക്കുന്ന ഡി എം കെ നേതാവ് അളഗിരി, എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ .പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചു. അമിത് ഷാക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബി ജെ പി ഒരുക്കിയത്.

ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന എം ജി ആര്‍, ജയലളിത അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലും വിവിധ സര്‍ക്കാര്‍ പരിപാടികളിലും ചര്‍ച്ച നടത്തും. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണുമെന്നാണ് വിവരം.

എന്നാൽ അമിത് ഷാ-രജനികാന്തുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. സന്ദർശന പട്ടികയിൽ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. ബിജെപി സംസ്ഥാന ഭാരവാഹികളുമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് ചർച്ച നടത്തുന്ന അമിത് ഷാ നടൻ രജനികാന്തിനെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Related Stories

Anweshanam
www.anweshanam.com