വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിനോദസഞ്ചാരി; പ​രി​ഹ​സി​ച്ച്‌ അ​മി​ത്ഷാ

​പ​തി​ന​ഞ്ച് കൊ​ല്ലം അ​മേ​ഠി​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെ​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിനോദസഞ്ചാരി; പ​രി​ഹ​സി​ച്ച്‌ അ​മി​ത്ഷാ
അമിത് ഷാ

വ​യ​നാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പ​തി​ന​ഞ്ച് കൊ​ല്ലം അ​മേ​ഠി​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെ​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. വ​യ​നാ​ട്ടി​ലെ മീ​ന​ങ്ങാ​ടി​യി​ല്‍ സി.​കെ. ജാ​നു​വി​ന് വേ​ണ്ടി പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അമിത്ഷാ.

വി​നോ​ദ​സ​ഞ്ചാ​രി​യാ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ല്‍ പോ​ര​ടി​ക്കു​ന്ന സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ബം​ഗാ​ളി​ല്‍ ഒ​ന്നി​ച്ചാ​ണ് ന​ല്‍​ക്കു​ന്ന​ത്. യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും മാ​റി മാ​റി ഭ​രി​ച്ച്‌ കേ​ര​ള​ത്തിന്‍റെ വി​ക​സ​നം ന​ഷ്ട​പ്പെ​ടു​ത്തി. ഇ​രു​കൂ​ട്ട​രും സം​സ്ഥാ​ന​ത്ത് പ്രീ​ണ​ന​ന​യ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി.

'കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങള്‍ കേവലം വോട്ടുബാങ്ക് മാത്രമാണ്. സര്‍ക്കാര്‍ പണം ഉണ്ടാക്കാനുള്ള ബാങ്കാണ്. 10 വര്‍ഷം യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചു. വികസനം നടത്താനാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് നല്‍കിയത്. പക്ഷേ, അവര്‍ വികസനം കൊണ്ടുവന്നില്ല, 12 ലക്ഷം കോടിയുടെ അഴിമതി നടത്തി.'- അമിത് ഷാ ആരോപിച്ചു.

സ്വര്‍ണം, ഡോളര്‍ അഴിമതികളെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com