അല്‍ ഖ്വയ്ദ ബന്ധം: പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ

കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എന്‍ഐഎ അറിയിച്ചു.
അല്‍ ഖ്വയ്ദ ബന്ധം: പത്തിലധികം പേരെ തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ

കൊച്ചി: ഇന്ത്യയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അല്‍ ഖ്വയ്ദ സംഘടനയുമായി ബന്ധമുള്ള പത്തിലധികം പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് ഈ സംഘത്തിലെ പ്രധാനികളില്‍ ഒരാളെന്നും എന്‍ഐഎ അറിയിച്ചു.

പ്രതികളെ ഡെല്‍ഹിയിലേക്ക് രാവിലെ കൊണ്ടുപോയിരുന്നു. മറ്റന്നാള്‍ പട്യാല കോടതിയില്‍ ഹാജരാക്കും. അതേസമയം എറണാകുളം ജില്ലയില്‍ കേരളാ പൊലീസും അതിഥി തൊഴിലാളികള്‍ക്കിടയില്‍ അന്വേഷണം ആരംഭിച്ചു. 9 പേരെയാണ് കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി എന്‍ഐഎ ഇന്നലെ പിടികൂടിയത്. കൊച്ചിയില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹസനാണ് സംഘത്തിലെ പ്രധാനി. കൊച്ചി എന്‍ഐഎ കോടതിയുടെ ട്രാന്‍സിറ്റ് വാറണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.രാജ്യവ്യാപകമായി സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പണം കണ്ടെത്താനും കൂടുതല്‍ പേരെ അല്‍ ഖ്വയ്ദയിലേക്ക് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com