കോവിഡിന്റെ രണ്ടാം തരംഗ ഭീഷണി;സംസ്ഥാനത്ത് നാളെ സർവകക്ഷി യോഗം

സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കില്ലെങ്കിലും വരും ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത ഏറെയാണ്.
കോവിഡിന്റെ  രണ്ടാം തരംഗ ഭീഷണി;സംസ്ഥാനത്ത് നാളെ സർവകക്ഷി യോഗം

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിയിലാണ് സംസ്ഥാനമിപ്പോൾ. സംസ്ഥാനത്ത് നാളെ ചേരുന്ന സർവകക്ഷി യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തീരുമാനിക്കും.

സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കില്ലെങ്കിലും വരും ദിവസങ്ങളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത ഏറെയാണ്.

ശനിയും ഞായറും നടപടിക്കിയത് പോലെ നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതിന് ശേഷം ഒരു ആഴ്ച്ച കൂടിയോ വേണമെന്നാണ് ആവശ്യം.

ലോക്ക് ഡൗൺ ഇല്ലാതെ തന്നെ നിയന്ത്രണങ്ങൾ വേണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹം. എന്നാൽ വരും ദിവസങ്ങളിൽ നിയന്ത്രണം കടുപ്പിച്ചാൽ വ്യാപാര മേഖലയിൽ അത് തിരിച്ചടിയാകും.

ലോക്ക് ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പ്രതിപക്ഷം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ലോക്ക് ഡൗണിനോട് ബി ജെ പികും യോജിപ്പില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com