തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി
Top News

തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടി ആലോചിച്ചാകും ഇക്കാര്യത്തിൽ അവസാന തീരുമാനമുണ്ടാകുക.

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും ചർച്ച ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേർത്ത സര്‍വകക്ഷി യോഗം അവസാനിച്ചു. ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്നാണ് യോഗത്തില്‍ ഉയർന്ന പൊതു വികാരം. ഇക്കാര്യം സംസ്ഥാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായി കൂടി ആലോചിച്ചാകും ഇക്കാര്യത്തിൽ അവസാന തീരുമാനമുണ്ടാകുക. സര്‍വകക്ഷി യോഗ തീരുമാനം വിശദീകരിക്കാന്‍ 12 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.

Anweshanam
www.anweshanam.com