കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും

ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസും നടത്തും.
കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച മുഴുവന്‍ സര്‍വീസുകളും കെഎസ്ആര്‍ടിസി ഇന്ന് പുനരാരംഭിക്കും. ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസും നടത്തും.

ഡിസംബര്‍ 21 മുതല്‍ ജനുവരി നാല് വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ്. അതേസമയം ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിര്‍ത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com