കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രം; ഹാജരാകില്ലെന്ന് കർഷകർ

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു
കാർഷിക നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് പിന്നിൽ കേന്ദ്രം; ഹാജരാകില്ലെന്ന് കർഷകർ

ന്യൂഡല്‍ഹി: സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുന്നില്‍ ഹാജരാകില്ലെന്ന് കര്‍ഷകസംഘടനകള്‍. കേന്ദ്രസര്‍ക്കാര്‍ അനുകൂലികളാണ് സമിതിയിലെന്ന്‍ കര്‍ഷകര്‍ ആരോപിച്ചു.

സമിതി രൂപീകരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. സമിതിയിലെ അംഗങ്ങൾ സർക്കാർ അനുകൂലികളാണ്. സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും കർഷക സംഘടനകൾ അറിയിച്ചു.

കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനൊപ്പം പ്രത്യേക സമിതി രൂപീകരിക്കാനും സുപ്രിംകോടതി തീരുമാനിച്ചിരുന്നു. നാലംഗ സമിതിയെയാണ് സുപ്രിംകോടതി നിയമിച്ചത്. ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷൻ ജിതേന്ദർ സിംഗ് മൻ, ഇന്റർനാഷണൽ പോളിസി ഹെഡ് എന്ന ധനകാര്യ സംഘടനയിലെ ഡോ. പ്രമോദ് കുമാർ ദോജോഷി, ധനകാര്യ വിദഗ്ധനായ അശോക് ഗുലാത്തി, അനിൽ ധൻവാർ എന്നിവരാണ് കമ്മറ്റിയിൽ ഉള്ളത്. ഈ സമിതിയാണ് കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കുക. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.

അതേസമയം, നിയമം നടപ്പിലാക്കുന്നതിനുള്ള സ്റ്റേയെ സംഘടനകൾ സ്വാഗതം ചെയ്തു. കാര്‍ഷിക നിയമ ഭേദഗതി സുപ്രിം കോടതി സ്റ്റേ ചെയ്‌തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. നയപരമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആയതിനാല്‍ കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് സഹകരിക്കില്ല. നിയമ ഭേദഗതി സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com