വാളയാര്‍ പീഡന കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ച നിലയില്‍

തെളിവില്ലെന്ന് കണ്ട് ഇയാളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു
വാളയാര്‍ പീഡന കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ച നിലയില്‍

വാളയാര്‍: വാളയാര്‍ പീഡനക്കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാര്‍ തൂങ്ങി മരിച്ചു. ആലപ്പുഴ വയലാറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തെളിവില്ലെന്ന് കണ്ട് ഇയാളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു.

വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഒക്ടോബര്‍ 9ന് സെക്രട്ടറിയേറ്റില്‍ സമരം ആരംഭിച്ചിരുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമരം.

ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്.ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.alsoreadവാളയാര്‍ കേസ്: നീതി തേടി അമ്മ; അനുകൂലിച്ചും പ്രതികൂലിച്ചും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

2017 ജനുവരിയിലാണ് വാളയാറില്‍ പതിമൂന്നും ഒമ്പതും വയസായ രണ്ട് ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിരയായി കൊല്ലപ്പെടുകയായിരുന്നു . സഹോദരിമാരായ ഇവരെ ആദ്യം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് വിധി പറഞ്ഞ പാലക്കാട് പോക്സോ കോടതി മതിയായ തെളുവുകളില്ലെന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിട്ടു.

Related Stories

Anweshanam
www.anweshanam.com