ആലപ്പുഴ വള്ളിക്കുന്നത്ത് അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി

കേസിൽ ഇയാൾ അടക്കം അഞ്ചു പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് .ബുധനാഴ്ച രാത്രിയാണ് പതിനഞ്ചു വയസ്സുകാരനായ അഭിമന്യു കൊലപ്പെടുന്നത് .
ആലപ്പുഴ വള്ളിക്കുന്നത്ത് അഭിമന്യു കൊലക്കേസിലെ  മുഖ്യപ്രതി കീഴടങ്ങി

ആലപ്പുഴ :ആലപ്പുഴ വള്ളിക്കുന്നത്ത് അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി .പ്രതിയായ സജയ് ജിത്താണ് എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് .ആർ എസ് എസ് പ്രവർത്തകനാണ് സജയ്.

കേസിൽ ഇയാൾ അടക്കം അഞ്ചു പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് .ബുധനാഴ്ച രാത്രിയാണ് പതിനഞ്ചു വയസ്സുകാരനായ അഭിമന്യു കൊലപ്പെടുന്നത് .

വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിൽ ഉണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഭിമന്യു .

ഡി വൈ എഫ് ഐ പ്രവർത്തകനായ അഭിമന്യുവിന്റെ സഹോദരനും ആർ എസ് എസ് പ്രവർത്തകരും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്നും റിപ്പോർട്ടുകളുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com