ആലപ്പുഴയിൽ പതിനഞ്ചു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി

നാല് പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിൽ.ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം .ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ആലപ്പുഴയിൽ പതിനഞ്ചു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി

ആലപ്പുഴ :ആലപ്പുഴയിൽ പതിനഞ്ചു വയസ്സുകാരനെ കുത്തികൊലപ്പെടുത്തി .പടയണിവട്ടം സ്വദേശി അഭിമന്യുവാണ് മരിച്ചത് .വള്ളിക്കുന്നത്ത് പടയണിവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് .

നാല് പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിൽ.ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം .ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഭിമന്യു .സംഭവത്തിന് പിന്നിൽ ആർ എസ് എസാണെന്ന് സി പി എം ആരോപിച്ചു .സംഭവത്തെതുടർന്ന് ഇന്ന് വള്ളിക്കുനത്ത് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com