സ്വവര്‍ഗാനുരാഗം പിരിച്ചു വിടാനുള്ള കരണമല്ലെന്ന് അലഹബാദ് ഹൈക്കോടതി

2019 ജൂണിലാണ് ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് ,സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി വിമർശിച്ചു .
സ്വവര്‍ഗാനുരാഗം പിരിച്ചു വിടാനുള്ള കരണമല്ലെന്ന് അലഹബാദ് ഹൈക്കോടതി

ലക്നൗ : സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താല്‍ ഒരാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു .ലൈംഗിക ചായ് വെന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും സ്വകാര്യതാ സംരക്ഷണം മൗലികാവകാശമാണെന്നും കോടതി അഭിപ്രായപ്പെട്ടു .

യുപിയിലെ ബുലന്ദ്ഹറില്‍ ഹോം ഗാര്‍ഡിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം .സ്വവര്‍ഗാനുരാഗിയാണെന്ന കാരണത്താലാണ് ഹോം ഗാർഡിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.

ഇത് ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാൻ നിർദേശിക്കുകയും ചെയ്തു .തന്റെ പങ്കാളിയുമൊത്തുള്ള വീഡിയോ പുറത്തായതിനെത്തുടര്‍ന്നാണ് ഹോം ഗാര്‍ഡിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നത്.

2019 ജൂണിലാണ് ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് ,സുപ്രീംകോടതി വിധിയെ മറികടന്നുകൊണ്ടുള്ളതാണ് പിരിച്ചുവിടല്‍ നടപടിയെന്ന് അലഹബാദ് ഹൈക്കോടതി വിമർശിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com