ഇനിയും സാമ്പത്തിക ഉത്തേജക പാക്കേജ്

ആശ്വാസം ആവശ്യമുള്ള മേഖലയേതെന്നും ജനവിഭാഗമേതെന്നും തിട്ടപ്പെടുത്തി ഏതുതരത്തിലുള്ള സഹായം നൽകണമെന്നതു കൃത്യമായി വിലയിരുത്തപ്പെടുകയാണ്
ഇനിയും സാമ്പത്തിക ഉത്തേജക പാക്കേജ്

ന്യൂഡൽഹി: രാജ്യം മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപനത്തിനായ് ഒരുങ്ങുന്നതിൻ്റെ സൂചന നൽകി കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ. പക്ഷേ കൂടുതൽ വിവരങ്ങൾ പങ്കുവച്ചില്ല - എഎൻഐ റിപ്പോർട്ട്.

സ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആശ്വാസം ആവശ്യമുള്ള മേഖലയേതെന്നും ജനവിഭാഗമേതെന്നും തിട്ടപ്പെടുത്തി ഏതുതരത്തിലുള്ള സഹായം നൽകണമെന്നതു കൃത്യമായി വിലയിരുത്തപ്പെടുകയാണ്. വ്യവസായ സമിതികൾ, തൊഴിലാളി സംഘടനകൾ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുകയാണ്. ഇവയെല്ലാം വിലയിരുത്തി സമ്പദ് വ്യവസ്ഥക്ക് ആവശ്യമായ ഉത്തേജക നടപടികൾക്ക് രൂപം നൽകുമെന്ന് ധന സെക്രട്ടറി വിശദീകരിച്ചു.

എപ്പോൾ പാക്കേജ് പ്രഖ്യാപനമുണ്ടാകുമെന്നതിനെ കുറിച്ച് ധന സെക്രട്ടറി പറഞ്ഞില്ല. പാക്കേജിനായുള്ള നടപടികൾ പക്ഷേ സജീവമെന്ന് വ്യക്തമാക്കി. സമ്പദ് വ്യവസ്ഥ ഇപ്പോൾ ആശാവഹമായ അവസ്ഥയിലാണ്. ഒക്ടോബറിലെ ജിഎസ്ടി വരുമാനം 105155 കോടി രൂപ. ഇത് 2019 ഒക്ടോബറിലേതിനേക്കാൾ 10 ശതമാനം കൂടുതൽ. 95480 കോടി രൂപ ജിഎസ്ടി വരുമാന പിൻബലത്തിൽ സെപ്തംബറിൽ സമ്പദ് വ്യവസ്ഥ നാല് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

വൈദ്യുതി ഉപഭോഗം, കയറ്റുമതി - ഇറക്കുമതി വർദ്ധിച്ചു. വ്യവസ്ഥയുടെ വളർച്ച കോവിഡ്- 19 നു മുമ്പുള്ള അവസ്ഥയിലെത്തിയിട്ടുണ്ടെന്നതാണ് സെപ്തംബർ - ഒക്ടോബർ ഡാറ്റകളിൽ പ്രകടമാകുന്നത് - കേന്ദ്ര ധന സെക്രട്ടറി കൂട്ടിചേർത്തു.

Related Stories

Anweshanam
www.anweshanam.com