പിഎസ്എൽവി- സി 49 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എല്‍.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.
 പിഎസ്എൽവി- സി 49
 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. - 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി.- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു.

കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

സിന്തറ്റിക്ക് അപേര്‍ച്ചര്‍ റഡാര്‍ ഉപയോഗിച്ച്‌ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ദുരന്ത നിവാരണത്തിനും, കാര്‍ഷിക ഗവേഷണത്തിനും, വന മേഖലയുടെ നിരീക്ഷണത്തിനും മുല്‍ക്കൂട്ടാകും.also read പിഎസ്‌എല്‍വി വീണ്ടും ലോഞ്ച് പാഡ‍ിലേക്ക്; വിക്ഷേപണം ഇന്ന്

കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എല്‍.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com