കാര്‍ഷിക ബില്‍: പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി

രാജ്യസഭയിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കാര്‍ഷിക ബില്‍: പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക ബില്ല് രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപെടുത്താന്‍ വേണ്ടിയാണെന്നും ബില്ലിന്റെ പേരില്‍ ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിഹാറിലെ 9 ഹൈവേ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംങ്ങിനെതിരായ ആക്ഷേപങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കി. ബീഹാര്‍ എറ്റവും ബഹുമാനിക്കുന്ന നേതാവാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗെന്ന് പറഞ്ഞ പ്രധാനമന്ത്രി പാര്‍ലമെന്റിലെ സംഭവങ്ങളില്‍ ബീഹാര്‍ ജനത പ്രതിപക്ഷത്തിന് മറുപടി നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കാര്‍ഷികബില്‍ പാസാക്കിയത് ചട്ടവിരുദ്ധമായാണെന്നും അതിനാല്‍ ബില്‍ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതിയെ കാണും. സംയുക്തമായിട്ടാരിക്കും പ്രതിപക്ഷം രാഷ്ട്രപതിയെ കാണുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ ഇന്നലെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ സസ്‌പെന്‍ഡുചെയ്യപ്പെട്ട എംപിമാര്‍ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു.

Related Stories

Anweshanam
www.anweshanam.com