സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍ഗോഡ് ജില്ലയിലെ അസ്മയും കൊല്ലം ജില്ലയിലെ ബൈജുവുമാണ് രോഗം ബാധിച്ച് മരിച്ചത്.

News Desk

News Desk

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍ഗോഡ് ജില്ലയില്‍ ഈ മാസം 11ന് മരിച്ച വോര്‍ക്കാടിയിലെ അസ്മയ്ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 38 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അസ്മ. മരണശേഷം സ്രവ പരിശോധന നടത്തിയിരുന്നു. ഇവരുടെ ഭര്‍ത്താവിനെയും രോഗം ബാധിച്ചിരുന്നു.

കൊല്ലം ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ തൂങ്ങി മരിച്ച ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലില്‍ ലക്ഷം വീട്ടില്‍ 45 കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു കോവിഡ് ടെസ്റ്റിനായ് അയച്ചിരിക്കുകയാണ്. 50 ഓളം പേരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഏരൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ ഉള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ സാധ്യത.

Anweshanam
www.anweshanam.com