മുൻ അൽ - ഖ്വയ്ദ പ്രചാരകനെ വധിച്ചതായി അഫ്ഗാൻ

തുടരുന്ന ആക്രമണങ്ങളുംഅബദ് അൽ-റഫിന്റെ കൊലപാതകവും പക്ഷേ യുഎസ് സേനയുടെ പിന്മാറ്റ ശ്രമത്തെ ബാധിക്കുമോയെന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്
മുൻ അൽ - ഖ്വയ്ദ പ്രചാരകനെ വധിച്ചതായി അഫ്ഗാൻ

എഫ്ബിഐ പ്രഖ്യാപിച്ചിട്ടുള്ള കൊടുംഭീകര പട്ടികയിലുളള മുൻ അൽ-ഖ്വയ്ദ പ്രചാരകൻ അബദ് അബദ് അൽ-റഫ് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ -എപി ന്യൂസ് ഏജൻസി റിപ്പോർട്ട്.

അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുവാൻ ഒരുങ്ങുന്നതിനിടയിലും തീവ്രവാദ ഗ്രൂപ്പുകൾ അവരുടെ സാന്നിധ്യം തെളിയിക്കുകയാണ്.കാബൂളിനടുത്തുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്ടോബർ 24 ന്ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് നടത്തിയ ചാവേർ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഖത്തറിൽ അഫ്ഗാഗാൻ -താലിബാൻ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്നെ അഫ്ഗാൻ സർക്കാർ താലിബാൻ തീവ്രവാദികളോട് യുദ്ധം ചെയ്യുന്നത് തുടരുകയാണ്.

തുടരുന്ന ആക്രമണങ്ങളുംഅബദ് അൽ-റഫിന്റെ കൊലപാതകവും ഖത്തർ സമാധാന ചർച്ചകളെ ബാധിച്ചേക്കാമെന്ന് പറയുന്നു. പതിറ്റാണ്ടുകളുടെ യുദ്ധത്തിൽ അഫ്ഗാനെ കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിടുകയും ചെയ്യും.

സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന് അഫ്ഗാനിൽ ആതിഥേയത്വം നൽകിയ താലിബാനെ ലക്ഷ്യമാക്കി അഫ്ഗാനിൽ യുഎസ് സേനവിന്യസിക്കപ്പെട്ട് നീണ്ട 19 വർഷം പിന്നിടുകയാണ്. തുടരുന്ന ആക്രമണങ്ങളുംഅബദ് അൽ-റഫിന്റെ കൊലപാതകവും പക്ഷേ യുഎസ് സേനയുടെ പിന്മാറ്റ ശ്രമത്തെ ബാധിക്കുമോയെന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com