വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് അടൂര്‍ പ്രകാശ്
Top News

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് അടൂര്‍ പ്രകാശ്

ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

News Desk

News Desk

പത്തനംതിട്ട: വെഞ്ഞാറമൂട് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് കോൺഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എംപി. കൊലപാതകം നടന്നതിനെ കുറിച്ച്‌ അറിഞ്ഞത് അടുത്ത ദിവസം രാവിലെയാണെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതു സമൂഹത്തിന് മുന്നില്‍ കൊലപാതകത്തിന്റെ സത്യം തെളിയിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു. നേരത്തെ, സിപിഎമ്മും ഡിവൈഎഫ്‌ഐയും അടൂര്‍ പ്രകാശ് എംപിക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു.

കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇപി ജയരാജന്‍ സ്ഥലം എംപിക്കതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

Anweshanam
www.anweshanam.com