അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ മറ്റൊരു കരാർ കൂടി വൈദ്യുതി ബോർഡ് ഒപ്പിട്ടു:രമേശ് ചെന്നിത്തല

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ് .അദാനി വഴി പിണറായിക്ക് എതിരെയുള്ള കേസുകൾ എല്ലാം മുടക്കുകയാണ് .
അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ  മറ്റൊരു കരാർ കൂടി വൈദ്യുതി ബോർഡ് ഒപ്പിട്ടു:രമേശ് ചെന്നിത്തല

ആലപ്പുഴ ;അദാനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ മറ്റൊരു കരാർ കൂടി വൈദ്യുതി ബോർഡ് ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഫെബ്രുവരിയിൽ ചേർന്ന കെ എസ് ഇ ബി ഡയറക്ടർ ബോർഡിന്റെ തീരുമാനപ്രകാരമാണിത് .

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാർ ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു .മുഖ്യമന്ത്രി അദാനിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട് .മോദിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിയാണ് .അദാനി വഴി പിണറായിക്ക് എതിരെയുള്ള കേസുകൾ എല്ലാം മുടക്കുകയാണ് .

ആർ പി ഓയുടെ പേരിൽ അദാനിയിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേതാണ് ?കരാറിൽ മുഖ്യമന്ത്രിക്ക് എത്ര കമ്മീഷൻ കിട്ടിയെന്ന് പറഞ്ഞാൽ മതി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com