കൊച്ചിയിലെ മാളില്‍ വച്ച്‌ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേസിലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍​ഷാ​ദും ആ​ദി​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്
കൊച്ചിയിലെ മാളില്‍ വച്ച്‌ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേസിലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: ഷോ​പ്പിം​ഗ് മാ​ളി​ല്‍​വ​ച്ച്‌ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ഇ​ര്‍​ഷാ​ദും ആ​ദി​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ള​മ​ശേ​രി​യി​ല്‍​വ​ച്ചാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

കീ​ഴ​ട​ങ്ങാ​നെ​ത്തു​ന്ന​തി​ന് തൊ​ട്ട് മു​ന്‍​പാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

തങ്ങള്‍ മനഃപൂര്വമല്ല നടിയെ സ്പര്‍ശിച്ചതെന്നും അറിയാതെ സംഭവിച്ചതാണെന്നും ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. മോശമായി സ്പര്‍ശിച്ചു എന്ന നടിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം.

കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഞായറാഴ്ച രാവിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തങ്ങള്‍ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പു പറയാന്‍ തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയതായിരുന്നു നടി. ഷോപ്പിങ് മാളില്‍വെച്ച് നേരിട്ട ദുരനുഭവം നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ കളമശ്ശേരി പോലീസിന് നിര്‍ദേശം നല്‍കി. സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com