നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് പുനരാരംഭിക്കും

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും. കേസിലെ സാക്ഷിവിസ്താരത്തിന്റെ അടക്കമുള്ള തിയതികള്‍ ഇന്ന് തീരുമാനിക്കും. കേസുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളെ തുടർന്ന് വിചാരണ ഇടക്ക് വെച്ച് മുടങ്ങുകയായിരുന്നു. ഇതാണ് വീണ്ടും തുടങ്ങുന്നത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

ആദ്യഘട്ടത്തിന്‍റെ വിസ്തരിക്കേണ്ട 180 സാക്ഷികളില്‍ 44 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. വിചാരണ ജനുവരിയില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പ്രോസിക്യൂട്ടറും വിചാരണ ജഡ്ജിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിചാരണ നടപടികള്‍ ദിവസങ്ങളോളം നീണ്ടുപോകുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com