നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ജഡ്ജി
Top News

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ജഡ്ജി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു.

By News Desk

Published on :

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കൃത്യമായി വിചാരണ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ജഡ്ജിയുടെ ആവശ്യം. കേസ് ചൊവാഴ്ച സുപ്രീംകോടതി പരിഗണിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രതികള്‍ നേരിട്ട് ഹാജരായിരുന്നില്ല. കേസില്‍ പ്രോസിക്യൂഷന്റെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മാര്‍ച്ച് 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല.

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. വിചാരണ നടപടികള്‍ക്കായി കോടതി സമയപരിധി നീട്ടി നല്‍കാനാണ് സാധ്യത. ഒന്നാം പ്രതി പള്‍സര്‍ സുനി എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. വിചാരണ സ്‌റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

Anweshanam
www.anweshanam.com