അനിൽ നെടുമങ്ങാടിന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ മൊ​ഴി; മൃതദേഹം സംസ്കരിച്ചു

ഒൻപതരയോടെയായിരുന്നു സംസ്ക്കാരം
അനിൽ നെടുമങ്ങാടിന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ മൊ​ഴി; മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ന​ട​ന്‍ അ​നി​ല്‍ നെ​ടു​മ​ങ്ങാ​ടി​നു ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്ര മൊ​ഴി. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

പ്രി​യ ന​ട​ന്‍റെ ഭൗ​തി​ക ശ​രീ​രം കാ​ണാ​ന്‍ രാ​ത്രി​യി​ലും വ​ന്‍ ജ​നാ​വ​ലി എ​ത്തി​യി​രു​ന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാത്രി ഏഴരയോടെ തിരുവനന്തപുരത്തേക്ക് മൃതദേഹം എത്തിച്ചു.

പിന്നെ ജന്മനാടായ നെടുമങ്ങാട്ടേക്ക് മൃതദേഹം എത്തിച്ചു. ഒൻപതരയോടെയായിരുന്നു സംസ്ക്കാരം.

അ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ മ​ല​ങ്ക​ര ഡാ​മി​ല്‍ വ​ച്ചാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. തൊടുപുഴയിൽ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപെടുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു.

അ​നി​ലി​ലെ ഉ​ട​നെ ക​ര​ക്കെ​ത്തി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

സ​ച്ചി സം​വി​ധാ​നം ചെ​യ്ത് അ​യ്യ​പ്പ​നും കോ​ശി​യും, ക​മ്മ​ട്ടി​പ്പാ​ടം എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​ മു​പ്പ​ത്തി​ല്‍ അ​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com