
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിക്ക്. കേസ് കള്ളമാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടിക്ക് ഒരുങ്ങുന്നത്. സംഭവത്തിൽ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കും.