അബുദാബിയില്‍ പ്രവേശിക്കാന്‍ പുതിയ കോവിഡ് ടെസ്റ്റ്
Top News

അബുദാബിയില്‍ പ്രവേശിക്കാന്‍ പുതിയ കോവിഡ് ടെസ്റ്റ്

50 ദിര്‍ഹം ചെലവ് വരുന്ന ഡിപിഐ എന്ന സംവിധാനത്തിലൂടെയാണ് കോവിഡ് രോഗ സാധ്യത പരിശോധിക്കുന്നത്.

By News Desk

Published on :

അബുദാബി: അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി. 50 ദിര്‍ഹം ചെലവ് വരുന്ന ഡിപിഐ എന്ന സംവിധാനത്തിലൂടെയാണ് കോവിഡ് രോഗ സാധ്യത പരിശോധിക്കുന്നത്. 48 മണിക്കൂറിനിടയില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് ഫലവും ഇതിന് ഉപയോഗിക്കാം. പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമാണ് അബുദാബിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അതിര്‍ത്തിയില്‍ തന്നെ ഡിപിഐ സംവിധാനത്തിലൂടെ കോവിഡ് ബാധയുണ്ടോയെന്ന് പരിശോധിക്കും. കോവിഡ് രോഗ ബാധയുള്ളവരെ പിസിആര്‍ ടെസ്റ്റ് നടത്തി ക്വാറിന്റയിനിലേക്ക് വിടും.

ലേസര്‍ സാങ്കേതിക വിദ്യയുടെ സാഹായത്തോടെ രക്തത്തിലെ നീര്‍ക്കെട്ട് പരിശോധിക്കുന്നതിലൂടെ കോവിഡ് സാധ്യത വ്യക്തമാക്കുന്ന പരിശോധനയാണ് ഡിപിഐ. യുഎഇ തന്നെ വികസിപ്പിച്ച പരിശോധനാ സംവിധാനമാണിത്.

Anweshanam
www.anweshanam.com