
അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമന്ന് ആംആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 504 സ്ഥാനാര്‍ഥികളുടെ പട്ടികയും എഎപി പുറത്തുവിട്ടു.
എഎപി എംഎല്‍എയും പാര്‍ട്ടി വക്താവുമായ അതിഷിയാണ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ ബദലാകാന്‍ എഎപിക്ക് സാധിക്കുമെന്നും ബിജെപിയെ അധികാരത്തില്‍നിന്ന് നീക്കുമെന്നും അവര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി മത്സരിക്കുമെന്നും അതിഷി പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾ ബിജെപിക്ക് ഒരു ബദൽ ആഗ്രഹിക്കുന്നുണ്ട്. ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും രാഷ്ട്രീയമാണ് ബിജെപിയുടേത്. ബിജെപിയെ ഭയക്കാത്ത ഒരു നേതാവുണ്ടെങ്കിൽ അത് അരവിന്ദ് കെജ്രിവാൾ മാത്രമാണ്. ബിജെപിക്ക് ഭയപ്പെടുത്താൻ കഴിയാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടെങ്കിൽ അത് എഎപി മാത്രമാണെന്നും അവർ പറഞ്ഞു.