പഞ്ചാബ് സര്‍ക്കാര്‍ പ്ലാസ്മ കച്ചവടത്തിനെതിരെ ആംആദ്മി എംഎല്‍എ

ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട്.
പഞ്ചാബ് സര്‍ക്കാര്‍ പ്ലാസ്മ കച്ചവടത്തിനെതിരെ ആംആദ്മി എംഎല്‍എ

പ്ലാസ്മ യൂണിറ്റുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വില്പന നടത്തുവാനുള്ള പഞ്ചാബ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആം ആദ്മി എംഎല്‍എ ഹര്‍പാല്‍ സിങ് ചീമ. ഇന്ന് (ജൂലായ് 31) സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട്.

പ്ലാസ്മ യൂണിറ്റിന് 20000 രൂപ നിരക്കിലാണ് സര്‍ക്കാര്‍ വില്‍ക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ സ്വകാര്യ ബ്ലഡ് ബാങ്കുകള്‍ക്ക് വിറ്റ് കാശാക്കുന്നത് തെറ്റാണ്. അത് ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്നതിന് തുല്യം -ചീമ പറഞ്ഞു.

ക്യാപ്റ്റന്‍ ജനങ്ങളെ മുഴുവന്‍ നിരാശപ്പെടുത്തുകയാണ്. ഖജനാവില്‍ കാശില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കണം. ജനങ്ങളുടെ രക്തം വിറ്റല്ല ഖജനാവില്‍ കാശ് എത്തിക്കേണ്ടത്. ഇത് മനുഷ്യാവാകാശ ലംഘനമാണ്. അതിനാല്‍ പ്ലാസ്മ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനോട് എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

രണ്ടാഴ്ച മുമ്പാണ് സര്‍ക്കാര്‍ പാട്യാലയില്‍ പ്ലാസ്മ ബാങ്ക് ആരംഭിച്ചത്. രോഗം ഭേദമായ വരുടെ രക്തം ശേഖരിച്ചതില്‍ നിന്നാണ് പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നത്. ശേഷം രോഗികള്‍ക്കത് കുത്തിവയ്ക്കുന്നു. ഇത് രോഗശമനത്തിന് ഫലപ്രദമെന്നാണ് കണ്ടെത്തല്‍. സര്‍ക്കാര്‍ പ്ലാസ്മ ബാങ്ക് ആരംഭിച്ചെങ്കിലും രക്തദാനത്തിനായ് ആരും പക്ഷേ കാര്യമായിയെത്തുന്നില്ലെന്നും പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com