പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ട്യൂഷന്‍ സെന്റര്‍ ഉടമയടക്കം രണ്ടുപേര്‍ അറസ്റ്റില്‍.
പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

ഗ്വാളിയോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ട്യൂഷന്‍ സെന്റര്‍ ഉടമയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. നിരവധി തവണ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കി. ടീച്ചറായ ട്യൂഷന്‍ സെന്റര്‍ ഉടമയടക്കമുള്ളവര്‍ അശ്ലീല വീഡിയോ പകര്‍ത്തി. പീന്നടത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തു. രണ്ടു തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയായിയെന്നും കുട്ടി മൊഴി നല്‍കി.

കൂട്ട ബലാത്സംഗ പ്രതികള്‍ മുകേഷ് യാദവ്, രാഹുല്‍ യാദവ് എന്നിവര്‍ അറസ്റ്റിലായതായി തത്തിപൂര്‍ പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ ശൈലേന്ദ്ര ഭാര്‍ഗവ പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്. ട്യൂഷന്‍ സെന്ററിലും വീട്ടിലും വച്ച് നിരവധി തവണ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി പിഢനം. പരാതി ലഭിച്ച് മൂന്നു മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com