രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലമാണ്: മഹേഷ് വ്യാസ്
Top News

രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലമാണ്: മഹേഷ് വ്യാസ്

ഏപ്രില്‍ മുതല്‍ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത് 18.9 ദശലക്ഷം ആളുകള്‍ക്കാണ്. സ്ഥിതി മെച്ചപ്പെട്ടാലും ഇതില്‍ പലര്‍ക്കും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടില്ലെന്നാണ് മഹേഷ് വ്യാസിന്റെ പ്രതികരണം.

News Desk

News Desk

മുംബൈ: രാജ്യത്ത് ശമ്പളക്കാരെ കാത്തിരിക്കുന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കോണമി എംഡി മഹേഷ് വ്യാസ്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ ജോലി നഷ്ടപ്പെട്ടത് 18.9 ദശലക്ഷം ആളുകള്‍ക്കാണ്. സ്ഥിതി മെച്ചപ്പെട്ടാലും ഇതില്‍ പലര്‍ക്കും നഷ്ടപ്പെട്ട ജോലി തിരികെ കിട്ടില്ലെന്നാണ് മഹേഷ് വ്യാസിന്റെ പ്രതികരണം.

വിപണിയില്‍ വരും ദിവസങ്ങളില്‍ മാറ്റം ഉണ്ടാകും. വലിയ കമ്ബനികള്‍ക്കാവും ഓഹരി വിപണിയില്‍ നേട്ടമുണ്ടാവുക. ചെറുകിട-ഇടത്തരം കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരും. കൊവിഡ് കാലത്ത് കാര്‍ഷിക മേഖലയില്‍ 15 ദശലക്ഷം തൊഴിലുകള്‍ വര്‍ധിച്ചു. നഗരങ്ങളില്‍ നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോയവര്‍ കാര്‍ഷിക വൃത്തികളില്‍ ഏര്‍പ്പെട്ടതാണ് കാരണം.

വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ തൊഴില്‍ നഷ്ടമാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ രാജ്യത്തെ ആളുകളുടെ ഉപഭോഗ ശേഷിയെ സാരമായി ബാധിക്കുമെന്നും വ്യാസ് പറഞ്ഞു. ഏപ്രിലില്‍ സംഭവിച്ചത് കോവിഡിനെ തുടര്‍ന്നുള്ള പെട്ടെന്നുള്ള തിരിച്ചടിയാണ്. 403 ദശലക്ഷം പേരുടെ തൊഴിലിന് തിരിച്ചടിയുണ്ടായി. ഇതില്‍ തന്നെ 121 ദശലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

Anweshanam
www.anweshanam.com