സംസ്ഥാനത്ത് ഇന്ന് 970 പേർ രോഗമുക്തരായി; 12,347 പേർ ചികിത്സയിൽ
Top News

സംസ്ഥാനത്ത് ഇന്ന് 970 പേർ രോഗമുക്തരായി; 12,347 പേർ ചികിത്സയിൽ

21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 1,49,357 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,357 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.

ഇന്ന് രോഗമുക്തരായവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ:

എറണാകുളം - 138

പത്തനംതിട്ട - 116

കാസര്‍ഗോഡ് - 115

മലപ്പുറം - 109

തിരുവനന്തപുരം - 101

പാലക്കാട് - 80

തൃശൂര്‍ - 57

കോട്ടയം - 56

വയനാട് - 48

കൊല്ലം - 43

ആലപ്പുഴ- 35

ഇടുക്കി - 31

കോഴിക്കോട് - 30

കണ്ണൂര്‍ - 11

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,745 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,84,208 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4989 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,683 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 പേരുടെ ഫലം വരാനുണ്ട്.

Anweshanam
www.anweshanam.com