മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷം: 9,518 പേര്‍ക്കുകൂടി കോവിഡ്; 258 മരണം
Top News

മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷം: 9,518 പേര്‍ക്കുകൂടി കോവിഡ്; 258 മരണം

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി ഉയര്‍ന്നു

By News Desk

Published on :

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 9,518 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി ഉയര്‍ന്നു. 258 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 11,854 ആയി. 3906 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുംബൈയിൽ 1046 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവി മേഖലയിൽ 36 പേർക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്. ഇന്ന് മരിച്ചവരിൽ 64 പേർ മുംബൈയിലാണ്. ഇവിടെ മാത്രം 5711 പേരാണ് ഇതുവരെ മരിച്ചത്.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട്, ബിഹാര്‍, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Anweshanam
www.anweshanam.com