കുടിച്ചത് മദ്യമല്ല സാനിറ്റൈസർ; മരണം ഒന്‍പത്

സംഭവസ്ഥലത്തു നിന്ന് സാനിറ്റൈസറിന്‍റെ ഒഴിഞ്ഞ കുപ്പികൾ കണ്ടെടുത്തു
കുടിച്ചത് മദ്യമല്ല സാനിറ്റൈസർ; മരണം ഒന്‍പത്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ സാനിറ്റൈസർ കഴിച്ച് ഒന്‍പതുപേർ മരണപ്പെട്ടതായി എഎൻഐ റിപ്പോർട്ട്. പ്രകാശം ജില്ലയിലെ കുറിച്ചെടു ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മദ്യത്തിന് പകരമായി സാനിറ്റൈസർ കഴിച്ചതാണ് മരണകാരണമായതെന്ന് ഉയർന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു. ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. മറ്റുള്ളവർ ഉറക്കത്തിൽ മരിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തെരുവിലലയുന്നവരും റിക്ഷാ വണ്ടിക്കാരും കൂലിപണിക്കാരുമാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്ന് സാനിറ്റൈസറിന്‍റെ ഒഴിഞ്ഞ കുപ്പികൾ കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ചിരിക്കുകയാണ്. കേസ് റജിസ്ട്രർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com