ലോകത്ത് 7.59 കോടി കോവിഡ് ബാധിതര്‍; ആശങ്ക തുടരുന്നു

24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,80,181 പേര്‍ മരിച്ചു.
ലോകത്ത് 7.59 കോടി കോവിഡ് ബാധിതര്‍; ആശങ്ക തുടരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ രൂക്ഷമായി തുടരുന്നു. ഇതുവരെ ഏഴ് കോടി അമ്പത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,80,181 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.

അമേരിക്കയില്‍ ഒരുകോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,20,780 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു.

ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു. മരണം 1.45 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.4 ശതമാനമാണ്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3,13,831 ആയി. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.14 ശതമാനമാണ്.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,85,687 പേര്‍ മരിച്ചു. അറുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com