രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കോവിഡ് രോഗികള്‍; 926 മരണം

24 മണിക്കൂറിനിടെ 73272 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 73272 കോവിഡ് രോഗികള്‍; 926 മരണം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6979423 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 73272 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 926 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 107416 ആയി. 59,88822 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് നിലവില്‍ 8,83185 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍.

ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ രോഗം അതിവേഗം പടരുകയാണ്. നാലര മാസം കൊണ്ടാണ് ആദ്യ 10,000 രോഗികളെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച പ്രതിദിന വര്‍ദ്ധന 10,000 കടന്നു.

രാജ്യത്ത് രോഗവ്യാപന നിരക്ക് 12.94% ആണ്. കഴിഞ്ഞ മാസങ്ങളില്‍ നിന്ന് വിഭിന്നമായി ആദ്യമായി ആക്ടീവ് കേസുകള്‍ 9 ലക്ഷത്തിന് താഴെയെത്തിയത് രോഗവ്യാപനം തോത് കുറഞ്ഞതിന് തെളിവായി കേന്ദ്രം കരുതുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി രോഗമുക്തി നിരക്ക് രാജ്യത്ത് വര്‍ദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.52% ആയി.

ഇന്നലെ രോഗബാധിതരുടെ എണ്ണം രാജ്യത്ത് 70,496 ആയിരുന്നു. രോഗമുക്തി 78,365 ഉം. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഏറ്റവുമധികം രോഗബാധയുളളത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്,തമിഴ്‌നാട്, പശ്ചിമ ബംഗാള്‍,ഒഡീഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി. മഹാരാഷ്ട്രയില്‍ 13000നു മുകളിലും കര്‍ണാടകയില്‍ 10,000നു മുകളിലും കേരളത്തില്‍ 9000നു മുകളിലുമാണ് പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.ആകെ മരണനിരക്കില്‍ 37 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. 358 പേര്‍.

Related Stories

Anweshanam
www.anweshanam.com