സോവിയറ്റ് യൂണിയൻ തകർച്ച അംഗീകരിക്കാത്ത 72ക്കാരൻ അറസ്റ്റിൽ

സോവിയറ്റ് യൂണിയന്‍ പതനം സമ്മതിക്കാന്‍ വിസമ്മതിക്കുന്ന വികലാംഗനെതിരെ കേസ്
സോവിയറ്റ് യൂണിയൻ തകർച്ച അംഗീകരിക്കാത്ത 72ക്കാരൻ  അറസ്റ്റിൽ

സോവിയറ്റ് യൂണിയന്‍ പതനം സമ്മതിക്കാന്‍ വിസമ്മതിക്കുന്ന വികലാംഗനെതിരെ കേസ്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) തീവ്രവാദ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച വ്ളാഡിമിര്‍ ബെസ്‌ക്ലെബ്‌നിക്കെതിരെയാണ് കേസ് - റഷ്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

72 കാരനായ ബെസ്‌ക്ലെബ്‌നി ഒരു തീവ്രവാദ സംഘത്തിന്റെ സംഘാടകനാണെന്ന സെക്യൂരിറ്റി സര്‍വ്വീസിന്റെ ആരോപണം കോടതി ശരിവച്ചു. സൈബീരിയന്‍ നഗരമായ ഓംസ്‌കിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് ചുമത്തിയ കുറ്റം ശരിയെന്ന് വിധിച്ചിത്. മോസ്‌ക്കോ നഗരത്തില്‍ നിന്ന് കിഴക്ക് 2500 കിലോമീറ്റര്‍ അകലെയാണ് ഈ കോടതി.

സ്വയംപ്രഖ്യാപിത 'റഷ്യന്‍ സോവിയറ്റ് റിപ്പബ്ലിക്കിന്റെ കൗണ്‍സില്‍ ഓഫ് പീപ്പിള്‍സ് ഡെപ്യൂട്ടീസ്' ഓംസ്‌ക് റീജിയണല്‍ ചെയര്‍മാനാണ് ബെസ്‌ക്ലെബ്‌നി. സോവിയറ്റ് യൂണിയനില്‍ ജനിച്ചവരുടെ ദേശീയ ശൃംഖലയുടെ ഭാഗമാണ് ബെസ്‌ക്ലെബ്‌നിയെന്നാരോപിക്കപ്പെടുന്നു. ഈ ശൃംഖലയിലെ അംഗങ്ങള്‍ ഇപ്പോഴും സ്വയം സോവിയറ്റ് പൗരന്മാര്‍ എന്ന് വിളിക്കുന്നു. ഇവര്‍ പൊതുവെ പാസ്പോര്‍ട്ടുകള്‍ പോലുള്ള ഔദ്യോഗിക റഷ്യന്‍ രേഖകള്‍ അംഗീകരിക്കുന്നില്ല. നികുതി ബഹിഷ്‌ക്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

''അയാള്‍ ഒരു വികാലംഗന്‍. ശേഷിയില്ല. അധികാരം പിടിച്ചെടുക്കുമെന്ന് നമ്മുടെ നിയമപാലകര്‍ സംശയിക്കുന്നത് അസംബന്ധമല്ലേ? അവര്‍ക്ക് വേറെയൊന്നും ചെയ്യാനില്ലേ?'' - ഇത് ബെസ്‌ക്ലെബ്‌നിയുടെ സുഹൃത്തായ വ്‌ലാഡിമര്‍ സിഗ്ലിന്റെ പ്രതികരണം. സിഗ്ലിന്‍ ബെസ്‌ക്ലെബ്‌നിയുടെ സംഘടനയിലെ അംഗമാണെന്നും സൈബീരിയന്‍ ഗ്രാമത്തിലെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സിഗ്ലിനാണെന്നുമാണ് അന്വഷണ സംഘം പറയുന്നത്. സിഗ്ലിന

ടക്കം ഗ്രൂപ്പിലെ നാല് അംഗങ്ങള്‍ക്കായുള്ള തിരച്ചിലിനിടെയാണ് ബെസ്‌ക്ലബ്‌നി അറസ്റ്റ് ചെയ്‌പ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബെസ്‌ക്ലെബ്‌നിയുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. സോവിയറ്റ് പാസ്പോര്‍ട്ടും രേഖകളും കമ്പ്യൂട്ടറും കണ്ടെത്തി. തീവ്രവാദ കുറ്റത്തിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. അറസ്റ്റില്‍ പ്രതിഷേധിച്ച് ജലായ് 12ന് ബെസ്‌ക്ലബ്‌നിയുടെ ഗ്രൂപ്പിലെ സഹ അംഗങ്ങള്‍ ഓംസ്‌ക് നഗരത്തില്‍ പ്രകടനം നടത്തി.

1991 ല്‍ ലോക വന്‍കിട ശക്തികളിലൊന്നായ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. 15 സോവിയറ്റുകള്‍ സ്വതന്ത്ര രാഷ്ട്രങ്ങളായി. ഈ യാഥാര്‍ത്ഥ്യമംഗീകരിക്കുവാന്‍ ഇനിയും തയ്യാറാകാത്ത സംഘങ്ങളുണ്ട് റഷ്യയില്‍. ഇത്തരം സംഘങ്ങള്‍ നിലവിലെ റഷ്യന്‍ ഭരണകൂടത്തിനെതിരെ ഭീഷണിയുര്‍ത്തുന്നുവത്രെ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com