കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം
Top News

കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം

ഒഡീഷയിലെ ഗഞ്ചമില്‍ നിന്നാണ് തൊഴിലാളികള്‍ പുറപ്പെട്ടത്.

News Desk

News Desk

റായ്പൂര്‍: ഒഡീഷയില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളുമായി പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് ഏഴ് മരണം. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഛത്തിസ്ഗണ്ഡിലെ ഛേരി ഖേദിയില്‍ വെച്ച് ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായതെന്ന് സീനിയര്‍ എസ്പി അജയ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റവരെ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ഗഞ്ചമില്‍ നിന്നാണ് തൊഴിലാളികള്‍ പുറപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Anweshanam
www.anweshanam.com