ലോകത്ത് 6.85 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ഇതുവരെ ആറ് കോടി എണ്‍പത്തി അഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്ത് 6.85 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ആറ് കോടി എണ്‍പത്തി അഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,76,410 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,62,021 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം കടന്നു. 2,93,358 പേര്‍ മരിച്ചു. തൊണ്ണൂറ് ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നു. രാജ്യത്ത് അഞ്ച് മാസത്തിനുശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 27,000ത്തില്‍ താഴെയായി എന്നത് ആശ്വാസം പകരുന്നു. നിലവില്‍ 3.83 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 1,41,398 പേര്‍ മരിച്ചു.

ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയാറ് ലക്ഷം കടന്നു. 1,78,184 പേര്‍ മരിച്ചു. അമ്പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com