
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 15,41,330 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര കോടി പിന്നിട്ടു. 1,67,638 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,51,53,306 ആയി ഉയര്‍ന്നു. 2,88,886 പേര് മരിച്ചു. ഇതുവരെ 88 ലക്ഷം പേര് രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 97 ലക്ഷത്തോടടുത്തു. മരണം 1.40 ലക്ഷം പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം 91 ലക്ഷം കവിഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.37 ശതമാനമാണ്.
ബ്രസീലില്‍ ഇതുവരെ അറുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,76,962 പേര് മരിച്ചു. അമ്പത്തിയേഴ് ലക്ഷത്തിലധികം പേര് രോഗമുക്തി നേടി.