രാജ്യത്തെ 67 ബിസിനസുകാരുടെയും കമ്പനികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ്
Top News

രാജ്യത്തെ 67 ബിസിനസുകാരുടെയും കമ്പനികളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ്

അന്‍പതോളം രാജ്യങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന അനധികൃത പണസമ്പാദന കേസുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്തെ 67ഓളം ബിസിനസുകാരുടെയും കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ബ്രസീലില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ബ്രസീലിലെ ഒരു പ്രവിശ്യാ ഗവര്‍ണര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതാണ് ഇത്തരത്തില്‍ നടപടിക്ക് കാരണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ ഇന്ത്യയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല.

ഹാമില്‍ടണ്‍ ഹൗസ്‌വെയേഴ്‌സ് എന്ന കമ്പനി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികരണം നല്‍കിയതായിരുന്നു ഇ.ഡി. ‘മില്‍ട്ടണ്‍’ എന്ന പേരില്‍ പ്ളാസ്‌റ്റിക്,സെറാമിക് ഗ്ളാസ് ഉല്‍പാദനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. തങ്ങള്‍ക്കെതിരെ നല്‍കിയ കേസിനെ കുറിച്ച്‌ അറിവ് പോലുമില്ലെന്ന് കമ്പനി കോടതിയില്‍ വാദിച്ചു. എന്നാല്‍ ബ്രസീലില്‍ നിന്നും ലഭിച്ച പ്രത്യേക അഭ്യര്‍ത്ഥന കാരണമാണ് ഇത്തരം നടപടിയെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ മറുപടി നല്‍കി. അന്‍പതോളം രാജ്യങ്ങളിലായി വ്യാപിച്ച്‌ കിടക്കുന്ന അനധികൃത പണസമ്പാദന കേസുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടും.

Anweshanam
www.anweshanam.com