കോവിഡ്​: തമിഴ്​നാട്ടില്‍ 24 മണിക്കൂറിനിടെ 88 മരണം; 6,472 പേര്‍ക്ക് രോഗബാധ

സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,92,964 ആയി
കോവിഡ്​: തമിഴ്​നാട്ടില്‍ 24 മണിക്കൂറിനിടെ 88 മരണം; 6,472 പേര്‍ക്ക് രോഗബാധ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,472 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 88 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്ത് നിന്നെത്തിയവരും കേരളത്തില്‍ നിന്നുളള അഞ്ചുപേര്‍ ഉള്‍പ്പടെ നാല്‍പതുപേര്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

ചെ​ന്നൈ​യി​ല്‍ ഇന്ന് 1,336 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തൂ​ത്തു​ക്കു​ടി​യി​ല്‍ എം​എ​ല്‍​എ ഗീ​താ ജീ​വ​ന്‍ ഉ​ള്‍​പ്പെ​ടെ 415 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,92,964 ആയി. ഇതേവരെ 21,57,869 സാമ്ബിളുകള്‍ പരിശോധിച്ചു.

വ്യാഴാഴ്​ച സംസ്​ഥാനത്തെ വിവിധ ആശുപത്രികളില്‍നിന്ന്​ 5,210 പേര്‍ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,36,793 ആണ്​. 52,939 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Related Stories

Anweshanam
www.anweshanam.com