കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 5,609 പുതിയ രോഗികള്‍; 109 മരണം
Top News

കോവിഡ്: തമിഴ്‌നാട്ടില്‍ ഇന്ന് 5,609 പുതിയ രോഗികള്‍; 109 മരണം

തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 2,63,222 ആയി ഉയർന്നു

News Desk

News Desk

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 5609 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതു. 109 പേർ മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 2,63,222 ആയി ഉയർന്നു. 4,241 പേരാണ് ആകെ മരിച്ചത്. 2,02,283 പേർ രോഗമുക്തരായി.

2,02,283 പേര്‍ തമിഴ്​നാട്ടില്‍ ​ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,211 ​ സാമ്ബിളുകളാണ്​ സംസ്​ഥാനത്ത്​ പരിശോധിച്ചത്​. ​തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചതില്‍ ഏഴുപേര്‍ കേരളത്തില്‍നിന്ന്​ തമിഴ്​നാട്ടിലെത്തിയവരാണ്​. തലസ്​ഥാന നഗരിയില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ​െചന്നൈയില്‍ ലോക്​ഡൗണ്‍ ആഗസ്​റ്റ്​ 31 വരെ നീട്ടി. ഞായറാഴ്​ചകളില്‍ സമ്ബൂര്‍ണ ലോക്​ഡൗണായിരിക്കും.

തമിഴ്നാട്ടിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശത്ത് നിന്ന് വന്നവരാണ്. കേരളത്തിൽ നിന്നുളള ഏഴുപേർ ഉൾപ്പടെ 26 പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.

കര്‍ണാടകയില്‍ ഇതുവരെ 1,39,571 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. 2594 പേരാണ്​ കര്‍ണാടകയില്‍ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 62,500 പേര്‍ രോഗമുക്തി നേടി. സംസ്​ഥാനത്ത്​ ബംഗളൂരുവിലാണ്​ ഏറ്റവും കൂടുതല്‍ ​േപര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചത്​. ബംഗളൂരു നഗരത്തില്‍ മാത്രം 1497 പേര്‍ക്ക്​ രോഗം കണ്ടെത്തി. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്​ ഇദ്ദേഹം.

Anweshanam
www.anweshanam.com