551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി; നിര്‍മ്മാണം പിഎം കെയര്‍ ഫണ്ടുപയോഗിച്ച്

അതേസമയം, എത്രയും വേഗം പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി; നിര്‍മ്മാണം പിഎം കെയര്‍ ഫണ്ടുപയോഗിച്ച്

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ഇതിനായി പിഎം കെയേഴ്സ് ഫണ്ടില്‍നിന്ന് പണം അനുവദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക.

അതേസമയം, എത്രയും വേഗം പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ ആസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലായിരിക്കും പ്ലാന്റുകള്‍ സ്ഥാപിക്കുക. കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി ഇതു നടപ്പാക്കുമെന്നും പിഎംഒ അറിയിച്ചു. പൊതുജന ആരോഗ്യ ഇടങ്ങളില്‍ 162 പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദക പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 201.58 കോടി രൂപ പിഎം കെയേഴ്സ് ഫണ്ട് ഈ വര്‍ഷം നേരത്തേ അനുവദിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com