രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

ഇതുവരെ മരിച്ചത് 1.17 ലക്ഷം പേര്‍.
രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

702 പേര്‍ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 1,16,616 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. 77,06,946 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 7,15,812 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,584,819 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

Related Stories

Anweshanam
www.anweshanam.com