സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം

സംസ്ഥാനത്ത് ഇന്ന് 20 പേ‍രാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവിൽ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 2590 പേ‍ർ ഇന്ന് രോ​ഗമുക്തി നേടി. 20 പേ‍രാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകൾ ആയിരുന്നു. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വ‍ർധനാവാണ് ഇന്നുള്ളത്. തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ പോലെ തുടരുന്നു. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ധാരാളമായി രോഗം വരുന്നു. ഉറവിടം അറിയാത്ത കേസുകളും തിരുവനന്തപുരത്ത് ധാരാളമാണ്. 852 പേർക്കാണ് തലസ്ഥാനത്ത് രോഗം വന്നത്. ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ഐസൊലേഷൻ അനുവദിച്ചു. എന്നാൽ വീടുകളിൽ സൗകര്യം ഇല്ലാത്ത ചിലർ ഇതിന് തയ്യാറാവുന്നില്ല. അനാവശ്യമായ ആശങ്കയും ഭീതിയും ആണ് ഇതിനു കാരണം. ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി പാലിച്ച് ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ ആശങ്ക വേണ്ട.

Related Stories

Anweshanam
www.anweshanam.com